2018; എഴുത്തുകാരനും പറയാനുണ്ട്... | Akhil P Dharmajan | 2018 |
1890 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2018 എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ അഖില്‍ പി ധർമ്മജൻ സമയം മലയാളത്തോട് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ ഒരു നോവലുമായി ബന്ധപ്പെട്ടാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ആദ്യമായി കാണുന്നത് എന്നും ഈ സിനിമയുടെ സ്ക്രിപ്റ്റിംഗ് ആരംഭിച്ച സമയത്ത് തന്നോട് കൂടി ജോയിൻ ചെയ്യാൻ പറയുകയായിരുന്നു എന്നും അഖിൽ വെളിപ്പെടുത്തി. ഒരുപാട് ജീവിതങ്ങൾ ഉള്ളതുകൊണ്ട് ഒറ്റ കാൻവാസിൽ ഒതുക്കുക എന്നത് വളരെ പ്രയാസകരമായിരുന്നു എന്നും അതുകൊണ്ടാണ് പല സംഭവങ്ങളും ഒഴിവാക്കിയത് എന്നും അഖിൽ വ്യക്തമാക്കി. തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡ് നേടി ചിത്രം മുന്നേറുന്നത് ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണെന്നും എല്ലാ വർഷവും ആലപ്പുഴയിൽ ഇതേ കാഴ്ചകൾ താൻ കാണാറുണ്ടെന്നും അതുകൊണ്ടുതന്നെഎഴുതുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ മനസ്സിലേക്ക് വന്നു എന്നും അഖിൽ പറയുന്നു. ഒപ്പം തന്റെ പുതിയ നോവൽ റാം c/o ആനന്ദി സിനിമയാക്കാൻ കൂടി ഒരുങ്ങുകയാണ് അഖിൽ. പ്രണവിനെയും സായിപല്ലവിയെയും നായിക നായകന്മാരാക്കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്നും അഖിൽ പറയുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം.