പുതിയ ചിത്രത്തെക്കുറിച്ച് സാന്യ മൽഹോത്ര | Sanya Malhotra | Jackfruit |
1016 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബോളിവുഡിലെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ് സാന്യ മൽഹോത്ര. സൂപ്പർതാര ചിത്രങ്ങളിലൂടെയാണ് ആദ്യം സാന്യ കടന്നുവരുന്നത് ക്യാരക്ടർ റോളുകളിലൂടെയാണ് സാന്യ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതും. കുട്ടിത്തം ഉള്ള അഭിനയമാണ് വെള്ളിത്തിരയിൽ സാന്യയുടെ പ്രത്യേകതയായി പ്രേക്ഷകർ എടുത്തുപറയുന്നത്. സ്ത്രീപക്ഷ സിനിമകളും മികച്ച രീതിയിലാണ് സാന്യ അവതരിപ്പിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം സാന്യയ്ക്ക് ലഭിച്ചിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായുള്ള ചിത്രങ്ങളും ഇപ്പോൾ സാന്യയെ ഒരുപാട് തേടി വരുന്നുണ്ട്. നായകന്റെ നിഴലിൽ മാത്രം നിൽക്കുന്ന കഥാപാത്രങ്ങൾ അല്ല സാന്യയക്ക് ലഭിക്കുന്നത് എന്നതും പ്രത്യേകതയാണ്. ബോളിവുഡിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒന്നായി മാറിയ സാന്യ തന്റെ ഇഷ്ടപ്പെട്ട ഫ്രൂട്ട് ചക്കപ്പഴം ആണ് എന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കടാൽ എന്ന ചിത്രമാണ് സാന്യയുടേതായി ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മെയ് 19നാണ് ചിത്രത്തിന്റെ റിലീസ്. ഡയറക്റ്റ് റിലീസ് ആയിട്ടാണ് ഈ ചിത്രമെത്താൻ പോകുന്നത്. ചിത്രത്തിലെ കഥകളുമായി ബന്ധപ്പെട്ടതാണ് ചക്കപ്പഴം. സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ പ്ലാവിൽ നിന്നും രണ്ട് ചക്കപ്പഴം മോഷണം പോകുന്നതും സ്റ്റേഷനിലേക്ക് പുതിയതായി എത്തുന്ന എസ്ഐ ആയ മഹിമ എന്ന കഥാപാത്രം ഇതിന്പിന്നാലെ പോകേണ്ടി വരുന്നതുമാണ് കഥയിൽ പറയുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ഈ ചിത്രം തമാശകളിലൂടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് തനിക്ക് ചക്കപ്പഴത്തോട് കൂടുതൽ ഇഷ്ടം തോന്നുന്നത് എന്നാണ് ഇപ്പോൾ സാന്യ പറയുന്നത്. കോമഡി ട്രാക്കിലാണ് ഈ ചിത്രം ഒരുങ്ങിയിട്ടുള്ളത്.