Midhun Venugopal RDX: 'ചമ്മൽ മാറ്റിയത് നായികയാണ്'; ആർഡിഎക്സ് താരം മിഥുൻ പറയുന്നു
2676 views
cinema വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂMidhun Venugopal RDX ആർഡിഎക്സ് എന്ന ചിത്രത്തിലെ പൂവാലൻ ഡാൻസ് മാസ്റ്റർ വേഷം ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മിഥുൻ വേണുഗോപാൽ. പൂവാലനായി അഭിനയിക്കാൻ തനിക്ക് ആദ്യം ചമ്മലായിരുന്നുവെന്നും പിന്നീട് നായിക മഹിമ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുപോലെ സിനിമയിലെ ഓരോ ഫൈറ്റ് സീനുകളും വ്യത്യസ്തമായി നിൽക്കുന്നതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് ഓരോ ഫൈറ്റ് സീനുകൾക്കും പ്രത്യേക സ്ക്രിപ്റ്റ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഓരോ സീനിലും എന്തുവേണമെന്ന് സംവിധായകന് കൃത്യമായി അറിയാമായിരുന്നുവെന്നും അത് നന്നായി തന്നെ എക്സിക്യൂട്ട് ചെയ്യാൻ അൻപറിവ് മാസ്റ്റേഴ്സിന് സാധിച്ചു എന്നും മിഥുൻ വ്യക്തമാക്കുന്നു. ഡാൻസ് മാസ്റ്ററുടെ വേഷമാണ് കൈകാര്യം ചെയ്തതെങ്കിലും തനിക്ക് ആദ്യം ഡാൻസ് അറിയില്ലായിരുന്നു എന്ന് മിഥുൻ മുൻപ് പറഞ്ഞിരുന്നു.