ഇന്ന് അല്ലു അർജുന്റെ ജന്മദിനം | Allu Arjun | Birthday |
1036 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികളുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. മലയാളത്തിൽ മൊഴിമാറ്റ ചിത്രങ്ങൾ തരംഗം തീർത്തത് അല്ലു അർജുന്റെ വരവോട് കൂടെയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആര്യ എന്ന ചിത്രമാണ്. ആര്യ എത്തിയതോടെ അല്ലു അർജുന്റെ കരിയറിൽ തന്നെ വലിയ വിജയക്കുതിപ്പാണ് ഉണ്ടായത്. പിന്നീട് നിരവധി ചിത്രങ്ങൾ അല്ലു അർജുന്റെതായി മൊഴി മാറ്റിയെത്തി. മികച്ച രീതിയിലുള്ള ഡബ്ബിങ് ആയിരുന്നു ഈ ചിത്രങ്ങളുടേത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലു അർജുൻ സിനിമകളിലെ ഗാനങ്ങളും കേരളത്തിൽ തരംഗമായി മാറുകയായിരുന്നു. ഇന്ന് അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. പുഷ്പ 2 എന്ന ചിത്രമാണ് ഇനി അല്ലു അർജുന്റെതായി തീയേറ്റുകളിലേക്ക് എത്താൻ പോകുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം വമ്പൻ ഹിറ്റ് ആയിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ചിത്രത്തിന്റെ ഒരു പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. അതുപോലെ പുഷ്പ 2വിന്റെ മറ്റൊരു പോസ്റ്ററും റിലീസ് ആയിട്ടുണ്ട്. അല്ലു അർജുന്റെ മറ്റൊരു അവതാരമാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിൽ എത്താൻ പോകുന്നത് എന്ന സൂചനകൾ ആണ് ഈ പോസ്റ്ററും നൽകുന്നത്. രശ്മിക മന്ദാന തന്നെയാണ് ചിത്രത്തിൽ രണ്ടാം ഭാഗത്തിലും നായികയായി എത്തുന്നത്. പുഷ്പയിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.