Aadujeevitham Movie: ആടുജീവിതം സിനിമയ്ക്ക് നൂറുമാർക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ...
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
2024ൽ എല്ലാ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവുതം. സിനിമയുടെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരാണ് മൈത്രി മൂവി മേക്കേഴ്സ്. തെലുങ്ക് സിനിമയിലെ ശ്രദ്ധേയ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി ഒരു പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. ഈ ഷോയ്ക്ക് ശേഷമുള്ള സംവിധായകരുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ മാസം 28നാണ് ആടുജീവിതം റിലീസ് ആകുന്നത്.