സന്തോഷവാർത്തയ്ക്കായി കാത്ത് ആരാധകർ | Vineeth | Pranav | Nivin |
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ് വിനീത് ശ്രീനിവാസൻ. വിനീത് തന്റെ പുതിയ ചിത്രത്തിന്റെ എഴുത്ത് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. വിനീതിന്റെ പുതിയ ചിത്രത്തിൽ അഞ്ചു നായകന്മാരായിരിക്കും ഉണ്ടാവുക എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഈ കൂട്ടത്തിൽ നിവിൻ പോളിയും പ്രണവ് മോഹൻലാലും അതോടൊപ്പം ധ്യാൻ ശ്രീനിവാസനും ഉൾപ്പെടും എന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. വിനീത് ശ്രീനിവാസന്റെ സ്ഥിര നായകന്മാരിൽ ഒരാളാണ് നിവിൻപോളി. മലർവാടി ആർട്സ് ക്ലബ് എന്ന തന്റെ ആദ്യ സംവിധാന സംരംഭം മുതൽ നിരവധി സിനിമകളിൽ നിവിൻ പോളിയെ വിനീത് നായകനാക്കി. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രണവ് മോഹൻലാലും വിനീതിന്റെ ക്യാൻവാസിൽ എത്തി. തിര എന്ന ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസന് സിനിമയിലേക്ക് അരങ്ങേറ്റം നൽകിയതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ നായകന്മാരുടെ ഒരു ഗെറ്റുഗദർ ആയിരിക്കും പുതിയ ചിത്രം എന്നാണ് സൂചന. ഏറെ ആകാംക്ഷയോടെയാണ് ഈ വാർത്ത പ്രേക്ഷകർ നോക്കി കാണുന്നത്. ഇത്രയും മികച്ച കാസ്റ്റിംഗ് വന്നാൽ ചിത്രം അടിപൊളി ആയിരിക്കും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.cinemaTimesXP MalayalamUpdated: 1 May 2023, 2:45 pm