The Real 'ഒരു സി ബി ഐ ഡയറിക്കുറിപ്പ്'
1034 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാള സിനിമയിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ അന്നും ഇന്നും അതികായനായി നില്ക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന് സേതുരാമയ്യര്‍ക്ക് പിന്നില്‍ മറ്റൊരു കഥയുണ്ട്. കഥയല്ല കേരളത്തെ നടുക്കിയ ഒരു കൊലക്കേസ്, 'പോളക്കുളത്ത് കേസ്'. ഡമ്മി ടു ഡമ്മി പരീക്ഷണം പോലും കേരളം ആദ്യമായി കാണുന്നത് ഈ കേസിലാണ്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുമായി പ്രത്യക്ഷത്തില്‍ സാമ്യമൊന്നുമില്ലെങ്കിലും കേസന്വേഷണത്തില്‍ സി ബി ഐ അവലംബിച്ച മാര്ഗ്ഗളാണ് പിന്നീട് എസ് എന്‍ സ്വാമിയുടെ തിരക്കഥയായി ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ പ്രേക്ഷകര്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ സി ബി ഐ പരാജയപ്പെട്ട കേസാണിതെങ്കിലും സിനിമയില്‍ അന്തിമ വിജയം സി ബി ഐക്ക് തന്നെയായിരുന്നു.