മനുഷ്യരുടെ ഹൃദയങ്ങളെ ഭരിക്കുന്ന ഗന്ധം | Perfume- The Story of a Murderer
1048 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജീവിതത്തിൽ ഗന്ധത്തിന് നല്ല പ്രാധാന്യമുണ്ട്. ഒരാളോട് അടുപ്പമുണ്ടാക്കുന്ന ഒരു ഘടകം ഗന്ധമാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീരഗന്ധം ഉത്പാദിപ്പിച്ച് ഇണയെ കണ്ടെത്തുന്ന ജീവികൾ പ്രകൃതിയിൽ ധാരാളമുണ്ടെന്ന കാര്യവും നമുക്ക് അറിയാം. മനുഷ്യശരീരത്തിലെ ഫിറോമോണുകൾക്ക് എങ്ങനെ മറ്റൊരാളിൽ പ്രണയം ജനിപ്പിക്കാൻ സാധിക്കുന്നു എന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും രണ്ടു വ്യക്തികൾ ഗന്ധത്തിലൂടെ ആകർഷിക്കപ്പെടുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ചില ഗന്ധങ്ങൾ നമ്മളെ കുട്ടിക്കാല ഓർമ്മകളിലൊക്കെ കൊണ്ടുപോകാറില്ലേ? നൈന്റീസ് കിഡ്സിന്റെ മൂക്കിൻ തുമ്പത്ത് എപ്പോഴും ഉണ്ടാകുന്ന ഗന്ധമാണ് കുട്ടികൂറയുടേതും ജോൺസൺ ആന്റ് ജോൺസൻ പൗഡറിന്റേയും. നമുക്ക് തോന്നുമ്പോൾ ഇഷ്ടമുള്ള ഗന്ധങ്ങൾ നമുക്ക് ഒരു പുസ്തകം വായിക്കുന്നതുപോലെ വായിക്കാൻ സാധിക്കുന്നുണ്ടെങ്കിലോ? അങ്ങിനെയൊരാളുടെ കഥ പറയുന്ന ചലച്ചിത്രമാണ് "പെർഫ്യൂം, ദ സ്റ്റോറി ഓഫ് എ മർഡറർ"