വിലക്കിനെക്കുറിച്ച് എൻ എം ബാദുഷ | NM Badusha | Tini Tom |
1021 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാള സിനിമ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലൊന്ന് വ്യാപകമായ ലഹരിമരുന്ന് ഉപയോഗമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മലയാള സിനിമയിലെ രണ്ട് നടൻമാർ ഇപ്പോൾ വിലക്ക് നേരിട്ടിരിക്കുകയാണ്. ആവശ്യമെങ്കിൽ സിനിമ നിർമാതാക്കൾക്ക് ഈ നടന്മാർക്കൊപ്പം സിനിമ ചെയ്യാമെന്നും പക്ഷേ ഇതുമായി ബന്ധപ്പെട്ട് വരുന്ന യാതൊരു പരാതികളുടെയും ഉത്തരവാദിത്വം സംഘടനകൾ ഏറ്റെടുക്കില്ല എന്നുമാണ് പ്രസ് മീറ്റിൽ ഫിയോക്ക് ഭാരവാഹികൾ അറിയിച്ചത്. എന്തായാലും ഇതേ തുടർന്ന് നിരവധിപേർ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ ടിനി ടോം അടുത്തിടെ പറഞ്ഞ ചില വാക്കുകൾ വൈറലായിരുന്നു. മകനെ സിനിമയിലേക്ക് അഭിനയിക്കാൻ വിടില്ല എന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരള പോലീസിന്റെ 'യോദ്ധാവ്' എന്ന പരിപാടിയുടെ അംബാസിഡർ കൂടിയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇപ്പോൾ എൻ എം ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്. ടിനി ടോം പറഞ്ഞ കാര്യത്തോട് തനിക്ക് യോജിപ്പില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ വിലക്കേർപ്പെട്ട രണ്ട് നടന്മാരിൽ ഒരാളുമായി ഷൂട്ട് ചെയ്യുന്ന സമയത്ത് തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നും മറ്റൊരാൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും ബാദുഷ പറയുന്നു.