നയൻതാര ആദ്യമായി ബോളിവുഡിലേക്ക് | Jawan | Nayanthara |
1053 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്താൻ എന്ന ചിത്രത്തിലൂടെ ഷാരൂഖാൻ നേടിയ വിജയം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബോളിവുഡിനെ വമ്പൻ തകർച്ചയിൽ നിന്നാണ് ഷാരൂഖ് ചിത്രം കൈപിടിച്ചു കയറ്റിയത്. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോൾ ജവാൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖാൻ. ചിത്രത്തിൽ നയൻതാര ആദ്യമായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വിജയ് സേതുപതിയും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പത്താൻ എന്ന ചിത്രത്തിലെ ഗ്ലാമറസ് ഗാനരംഗത്തിലെ ഒരു വേഷം വിവാദമായിരുന്നു. ജവാനിലും മികച്ച നൃത്തരംഗങ്ങൾ ഉണ്ട് എന്നാണ് സൂചന. മുംബൈയിലെ ബാന്ദ്ര കോട്ടയിൽ കഴിഞ്ഞ ദിവസം ഷാരൂഖാനും അണിയറ പ്രവർത്തകർക്കും ഒപ്പം നയൻതാരയും എത്തി ഗാനം ഷൂട്ട് ചെയ്തിരുന്നു. ഏറെ നാളുകളായി ചടുലമായ നൃത്തത്തോടെ നയൻതാരയെ പ്രേക്ഷകർ ബിഗ് സ്ക്രീനിൽ കണ്ടിട്ട്. അതുകൊണ്ടു തന്നെ നയൻതാരയുടെ പുതിയ വേഷം ഏറെ ഗ്ലാമറസ് ആയിരിക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. കരിയറിന്റെ തുടക്ക സമയത്ത് നിരവധി ഗ്ലാമർ വേഷങ്ങളിൽ നയൻതാര എത്തിയിരുന്നു. എന്നാൽ പിന്നീട് നയൻതാര ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്നതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഗ്ലാമർ വേഷത്തിലേക്ക് തന്നെ ക്ഷണിക്കാവൂ എന്നാണ് അഭിമുഖത്തിൽ നയൻതാര പറഞ്ഞത്. ഷാരൂഖാൻ ചിത്രത്തിലെ നയൻതാരയുടെ വേഷം എന്തായിരിക്കും എന്ന് കാണാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.