10 വര്‍ഷം മുന്‍പ് 18 കോടി ക്ലബ്ബില്‍ ഇടം നേടിയ വിജയ് സേതുപതി ചിത്രം
2012 നവംബര്‍ 30-ന് പുറത്തിറങ്ങിയ വളരെ സാധാരണമായൊരു ചിത്രംമായിരുന്നു 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം'. കോമഡിയും ട്രാജഡിയും നിറഞ്ഞു നില്ക്കുന്ന ഒട്ടേറെ ആവര്ത്തനങ്ങളുള്ള ചിത്രം റീമേക്കുകളില്‍ പോലും വമ്പന്‍ ഹിറ്റാണ് സമ്മാനിച്ചത്. സംവിധായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തില്‍നടന്ന അപ്രതീക്ഷിതമായ ചില സംഭവമാണ് സിനിമയ്ക്ക് അടിസ്ഥാനമായത്. പ്രേംകുമാര്‍, സരസ്, ബാലാജി, ഭഗവതി പെരുമാള്‍ എന്നീ സുഹൃത്തുക്കളെ അതേപടി പകര്‍ത്തുകയാണ് ചിത്രം. വിജയ് സേതുപതി, വിഘ്നേശ്വരന്, ഭഗവതി പെരുമാള്‍, രാജ്കുമാര് എന്നിവരാണ് സിനിമയില്‍ ഈ നാല് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്. പ്രേമിന്റെ കല്യാണത്തിന് രണ്ട് ദിവസം മുന്‍പ് ഈ നാലുപേരുടെയും ജീവിതം മാറിമറിയുന്നു. ബൈക്ക് മോഷണം പോയതിനെക്കുറിച്ച് പ്രേം കൂട്ടുകാരോട് പറയുന്നിടത്താണ് കഥ ആരംഭിയ്ക്കുന്നത്. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതെല്ലാം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നിമിഷങ്ങളാണ്.cinemaTimesXP MalayalamUpdated: 6 Jun 2023, 11:41 am