ആസ്വദിച്ച് കങ്കണ | Kangana Ranaut | Emergency |
1020 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാലു തവണ ദേശീയ പുരസ്കാരവും മറ്റനേകം ഇന്റർനാഷണൽ അവാർഡുകളും സന്താന പുരസ്കാരങ്ങളും കരസ്ഥമാക്കിയ താരമാണ് നടി കങ്കണ റണാവത്ത്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ എമർജൻസിയുടെ തിരക്കുകളിലാണ് കങ്കണ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് എമർജൻസി. ഈ ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും നിർമ്മിക്കുന്നതും കങ്കണ തന്നെയാണ്. എമർജൻസി എന്ന ചിത്രത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകൾ താൻ സഹിച്ചിരുന്നു എന്നും ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങളുടെ പിടിയിൽ നിന്നും മുക്തി നേടിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നും ചിത്രത്തിന്റെ നിർമ്മാണത്തിലും വലിയ പ്രശ്നങ്ങൾ ഉണ്ടായെന്നും സ്വത്ത് പണയം വെച്ചുകൊണ്ടാണ് ഫണ്ട് കണ്ടെത്തിയത് എന്നും കങ്കണ മുൻപ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യൻ സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറാണ്. അദ്ദേഹത്തിന്റെ കമ്പോസിംഗിനിടയിൽ സംഗീതം ആസ്വദിച്ചിരിക്കുന്ന കങ്കണയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലേക്കുള്ള ജി വി പ്രകാശ് കുമാറിന്റെ ആദ്യ സംഗീത സംവിധാന സംരംഭമാണിത്. ഇന്ത്യൻ ചരിത്രത്തിലെ എമർജൻസി കാലഘട്ടത്തെ കുറിച്ചുള്ള കഥയാണ് ഈ ചിത്രത്തിലൂടെ കങ്കണ മുന്നോട്ടുവെക്കുന്നത്. കങ്കണയുടെ മികച്ച പ്രതികരണം ചിത്രത്തിൽ കാണാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.