65 ദിവസങ്ങൾ പിന്നിട്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് | Mukundanunni Associates |
1040 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമ വിജയകരമായ 65 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. വളരെ ക്രൂക്കഡായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. അതിസമർത്ഥനായ, നെഗറ്റീവ് ഷെയ്ഡ് ഉള്ള വക്കീൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിനീത് എത്തിയത്. വാക്കിലും നോക്കിലും നടത്തത്തിലും ഒക്കെ വളരെ വ്യത്യസ്തമായ ശൈലി വിനീത് ശ്രീനിവാസൻ കൊണ്ടു വന്നിരുന്നു. അതെല്ലാം ആ കഥാപാത്രത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു. വിനീതിന്റെ വ്യത്യസ്തമായ അഭിനയത്തിനും ചിത്രത്തിന്റെ വ്യത്യസ്തമായ ട്രീറ്റ്മെന്റിനും ഒക്കെ മികച്ച പ്രതികരണം തിയറ്ററിൽ ലഭിച്ചിരുന്നു. തിയേറ്ററിൽ ഹിറ്റായ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ വിജയ ആഘോഷത്തിലാണ് അണിയറ പ്രവർത്തകർ. വിനീത് ശ്രീനിവാസൻ തുടർച്ചയായി വിജയങ്ങൾ കൊയ്യുന്ന സംവിധായകനും നടനുമായി മാറിയിരിക്കുക കൂടിയാണ്. ഈ ചിത്രത്തിനു ശേഷം എത്തിയ തങ്കം എന്ന സിനിമയിലും മികച്ച പ്രകടനമാണ് വിനീത് ശ്രീനിവാസൻ കാഴ്ചവച്ചത്. ചിത്രവും തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. എന്തായാലും തീയറ്ററിൽ ഒടിടിയിയിലും ഒരുപോലെ വിജയം സ്വന്തമാക്കിയതോടെ ഏറെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ വിജയാഘോഷത്തിന്റെ വീഡിയോ കാണാം.