കള്ളനും ഭഗവതിയും ഫെയിം മോക്ഷ സംസാരിക്കുന്നു... | Kallanum Bhagavathiyum | Moksha |
1186 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രം ഇന്നാണ് തിയേറ്ററിൽ റിലീസായത്. മുൻപ് പലതവണ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ഒടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒരു കള്ളനും ഭഗവതിയും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രം പറഞ്ഞു വെക്കുന്നത്. ചിത്രത്തിൽ ഭഗവതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബംഗാളി നടിയായ മോക്ഷയാണ്. ആദ്യമായാണ് മലയാള ചിത്രത്തിൽ മോക്ഷ ഭാഗമാകുന്നത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ അടിസ്ഥാനപരമായി പറയുന്നത് അമ്മയുടെയും മകന്റെയും കഥയാണ് എന്ന് മോക്ഷ പറയുന്നു. മതങ്ങൾക്ക് അതീതമായി എല്ലായിടത്തും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കാൻ കഴിയുമെന്നും അത് തന്നെയാണ് ചിത്രം പറയുന്നത് എന്നും മോക്ഷ കൂട്ടി ചേർക്കുന്നു. ഒപ്പം തന്റെ മാതാപിതാക്കളെയും മോക്ഷ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നുണ്ട്. മലയാളത്തിൽ കുറച്ചു കാര്യങ്ങൾ മോക്ഷ സംസാരിക്കുമ്പോൾ മലയാളം പഠിച്ചോ എന്ന് അവതാരകർ ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി മലയാളം കുറച്ച് അറിയാം എന്നും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും കടുപ്പമുള്ള ഭാഷയാണ് മലയാളം എന്നും മോക്ഷ വ്യക്തമാക്കുന്നു. എല്ലാവരും ചിത്രം കാണണമെന്നും പ്രതികരണം അറിയിക്കണം എന്നും മോക്ഷ ആവശ്യപ്പെടുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം തീയറ്ററിൽ നേടുന്നത്.