വിസ്മയിപ്പിക്കും ഈ ചിത്രങ്ങൾ | Mohanlal | Mammootty |
1013 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2018, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷം ഏറ്റവും കൂടുതൽ വിജയം നേടിയത്. രോമാഞ്ചം 50 കോടി ക്ലബ്ബിൽ കയറിയപ്പോൾ 2018 നൂറുകോടി ക്ലബ്ബും കടന്ന് കുതിക്കുകയാണ്. ഈ വർഷം പകുതി ആകുമ്പോൾ ഈ രണ്ടു ചിത്രങ്ങളാണ് എടുത്തുപറയാവുന്ന നേട്ടം കൊയ്തിട്ടുള്ളത്. 2023 ബാക്കി പകുതിയിൽ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ എന്ന റാം എന്ന ചിത്രമാണ് അതിലൊന്ന്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടി ചിത്രമായ ബസൂക്കയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ദിലീപ് നായകനാകുന്ന ബാന്ദ്രയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടിയുടെ കാതലും കണ്ണൂർ സ്ക്വാഡും ഈ കൂട്ടത്തിൽ പെടും. നിവിൻ പോളി നായകനായ വിജിലന്റ് എന്ന ചിത്രത്തിനു വേണ്ടിയും കാത്തിരിപ്പുണ്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് മറ്റൊരു പ്രധാന സിനിമ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെതായി പുറത്തുവിട്ട വീഡിയോകൾ വൈറലായിരുന്നു.