ഇഷ്ടഗാനത്തെക്കുറിച്ച് മിഥുൻ അശോകൻ | Mithun Ashokan | Songs |
1049 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രശസ്ത സംഗീത സംവിധായകൻ അർജുൻ മാസ്റ്ററുടെ കൊച്ചു മകനും സംഗീത സംവിധായകനുമായ മിഥുൻ അശോകൻ തന്റെ ഇഷ്ട ഗാനങ്ങളെക്കുറിച്ചും പ്രിയപ്പെട്ട സംഗീതസംവിധായകരെ കുറിച്ചും സംസാരിക്കുകയാണ്. വിദ്യാസാഗറിന്റെ ഗാനങ്ങൾ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. ഔസേപ്പച്ചൻ, എം ജയചന്ദ്രൻ പോലുള്ള മികച്ച സംഗീത സംവിധായകരോടൊപ്പം തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ 'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു...' എന്ന ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ് 'എത്രയോ ജന്മമായി' എന്നും അദ്ദേഹം പറഞ്ഞു.