Midhun Venugopal RDX: 'മിഥുൻ, നന്നായിരുന്നു'; സോഫിയ പോളിന്റെ വാക്കുകൾ
Midhun Venugopal RDX 'ആർഡിഎക്സ്' എന്ന ചിത്രത്തിലെ ഡാൻസ് മാസ്റ്ററുടെ വേഷം അവതരിപ്പിച്ച മിഥുൻ വേണുഗോപാൽ, നിർമാതാവ് സോഫിയ പോളിന്റെ അഭിനന്ദനത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ്. പെർഫോമൻസ് നല്ലതായിരുന്നുവെന്ന് സോഫിയ പോൾ തന്നോട് പലതവണ പറഞ്ഞു എന്ന് മിഥുൻ വ്യക്തമാക്കുന്നു. ഒപ്പം തന്റെ പേരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ സംസാരത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പല മൂവി ഗ്രൂപ്പുകളിലും കഥാപാത്രത്തിന്റെ സ്ക്രീൻഷോട്ട് വച്ച് ഈ നടന്റെ പേര് എന്താണെന്ന് അറിയാമോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ താൻ കരുതിയിരുന്നത് തന്റെ പ്രൊഫൈൽ എല്ലാവർക്കും അറിയാമെന്നാണെന്നും എന്നാൽ അതങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി എന്നും മിഥുൻ വ്യക്തമാക്കുന്നു. 'കിംഗ് ഓഫ് കൊത്ത'യിലും അദ്ദേഹം ഒരു മികച്ച വേഷം അവതരിപ്പിച്ചിരുന്നു. ഒരേസമയം രണ്ട് ചിത്രങ്ങളിലും തിളങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മിഥുൻ ഇപ്പോൾ.
Curated by Achu Sp|TimesXP Malayalam|13 Sept 2023