അല്പം സീരിയസും | Mamukoya
1021 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികളെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മാമുക്കോയ യാത്രയാകുന്നത്. നാടകത്തിൽ നിന്ന് സിനിമയിലേക്ക് ചുവടുപ്പിച്ച മാമുക്കകോയ ചിരിയിലൂടെ മാത്രമല്ല. സീരിയസ് വേഷങ്ങളിലൂടെയും നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പെരുമഴക്കാലം, കുരുതി തുടങ്ങിയ സിനിമകളിൽ ക്യാരക്ടർ റോളിൽ തിളങ്ങിയ മാമുക്കോയെ കാണാം. കമല്‍ സംവിധാനം ചെയ്ത് 2004 ല്‍ ഇറങ്ങിയ ചിത്രമാണ് പെരുമഴക്കാലം.അതിൽ സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട മറ്റൊരു സ്ത്രീയുടെ മുന്നില്‍ യാചിക്കുന്ന മകള്‍ക്കൊപ്പം നിശബ്ദമായ സാന്നിധ്യമായി മാമുക്കോയുടെ അബ്ദു എന്ന കഥാപാത്രമുണ്ടായിരുന്നു. മകൾക്കുവേണ്ടി പ്രായമായ ഒരു മനുഷ്യന് നടത്തുന്ന അലച്ചിലുകള്‍ ഗംഭീരമായി മാമുക്കോയ അവതരിപ്പിക്കുകയും ചെയ്തിരുന്നു.