കൂടുതൽ സജീവമായി മംമ്ത | Mamta Mohandas | Song |
1026 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മംമ്ത പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ 'ലൈവ്' എന്ന ചിത്രമാണ് മംമ്തയുടേതായി പുറത്തിറങ്ങാൻ പോകുന്നത്. ചിത്രത്തിനുവേണ്ടി മംമ്ത ഒരു ഗാനം ആലപിച്ചിരിക്കുകയാണ് ഇപ്പോൾ. വിജയ് നായകനായി എത്തിയ വില്ല് എന്ന ചിത്രത്തിലെ 'ഡാഡി മമ്മി' എന്ന ഗാനത്തിലൂടെയാണ് മംമ്ത മോഹൻദാസ് തെന്നിന്ത്യയിൽ ഒട്ടാകെ പ്രശസ്ത ഗായികയായി മാറിയത്. പിന്നീട് മലയാള സിനിമകളിലും മംമ്ത മോഹൻദാസ് പാടിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഒരു സിനിമയിൽ കൂടി പാടി അഭിനയിച്ചിരിക്കുകയാണ് മംമ്ത. രണ്ടുതവണ ക്യാൻസർ രോഗം വന്നതിനെക്കുറിച്ച് മംമ്ത മുൻപ് തുറന്നു പറഞ്ഞിരുന്നു. വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും തന്റെ കലാപരമായ കഴിവുകൾ മാറ്റിവെക്കാതെ സിനിമയിൽ സജീവമാവുകയായിരുന്നു മംമ്ത. ക്യാൻസറിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഇപ്പോൾ മറ്റൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് മംമ്തയെ ബാധിച്ചിരിക്കുകയാണ്. ഇക്കാര്യവും അടുത്തിടെയാണ് മംമ്ത മോഹൻദാസ് പ്രേക്ഷകരോട് പങ്കുവെച്ചത്. നിറം മാറുന്ന രോഗമാണ് മംമ്തയെ ഇപ്പോൾ ബാധിച്ചിരിക്കുന്നത്. ചികിത്സ നടന്നുവരികയാണ്. ഈ രോഗത്തിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് മംമ്ത ഉള്ളത്. ആസിഫ് അലിയോടൊപ്പം എത്തിയ മഹേഷും മാരുതിയും എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മംമ്തയുടെതായി പുറത്തിറങ്ങിയത്.