റാമിൽ ജോയിൻ ചെയ്യാനൊരുങ്ങി മോഹൻലാൽ | Mohanlal | Malaikottai Valiban |
1021 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലൈക്കോട്ട വാലിബൻ എന്ന ചിത്രം സിനിമ പ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള സിനിമയാണ്. ഇപ്പോൾ ചിത്രത്തിന്റെ രാജസ്ഥാനിൽ വച്ചുള്ള ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിലും പൊക്രാനിലും ഒക്കെ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചിരുന്നത്. ഇപ്പോൾ 77 ദിവസം നീണ്ട ഷൂട്ടിംഗ് അവസാനിപ്പിച്ച് മലൈക്കോട്ട വാലിബൻ അണിയറ ടീം തിരിച്ചു കേരളത്തിലേക്ക് എത്തുകയാണ്. മോഹൻലാൽ ഉടൻ തന്നെ ജോയിൻ ചെയ്യാൻ പോകുന്നത് ജിത്തു ജോസഫ് ചിത്രമായ റാമിന്റെ ലൊക്കേഷനിലേക്കാണ്. ഇന്റർനാഷണൽ സ്പൈ ഏജന്റ് ആയിട്ടാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്താൻ പോകുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെയും ആരാധകർ നോക്കിക്കാണുന്നത്. ഓണക്കാലത്ത് റിലീസിന് ഒരുങ്ങാൻ പോകുന്ന ചിത്രമാണ് ഇത്. ഈ രണ്ടു ചിത്രങ്ങൾക്കുമായി കാര്യമായ ഗെറ്റപ്പ് ചേഞ്ച് ഉണ്ടാകും മോഹൻലാലിന് എന്നാണ് വിവരം. എന്തൊക്കെ വ്യത്യസ്തതകളാണ് പുതിയ ചിത്രങ്ങളിൽ വരാൻ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ല. എന്നിരുന്നാലും താടി വടിച്ച രൂപത്തിലായിരിക്കും മോഹൻലാൽ എത്തുക എന്ന സൂചനകളാണ് പൊതുവേ ലഭിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനു പിന്നാലെ പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ രണ്ടാം ഭാഗവും ഉണ്ടാകും. ഈ ചിത്രത്തിൽ മോഹൻലാൽ ഏത് ലുക്കിലാണ് എത്തുക എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.