വാലിബന്റെ പുത്തൻ അപ്ഡേറ്റ് | Malaikottai Valiban | Mohanlal |
1034 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഏറനാളുകളായി മലയാളി സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടെ വാലിബൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 77 ദിവസത്തെ ഷൂട്ടിംഗ് രാജസ്ഥാനിൽ പൂർത്തിയായിരുന്നു. ഇതിനുശേഷം ഇപ്പോൾ ചെന്നൈയിലാണ് ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് കൂടി പുറത്ത് എത്തിയിരിക്കുകയാണ്. ഈ വർഷം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തിയേക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിലാണ് ഇക്കാര്യത്തിൽ സൂചന നൽകിക്കൊണ്ട് പൃഥ്വിരാജ് ആശംസ വീഡിയോ അയച്ചിരിക്കുന്നത്. റാം എന്ന ചിത്രമാണ് ഇനി മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ പുറത്തിറങ്ങാൻ ഇരിക്കുന്നത്. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സ്പൈ ആക്ഷൻ ത്രില്ലറിൽ തൃഷയാണ് നായികയായി എത്തുന്നത്. ചിത്രം ഓണത്തിന് തീയറ്ററുകളിൽ റിലീസ് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബറോസ് എന്ന മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് മറ്റൊരു പ്രതീക്ഷയുള്ള സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ത്രീഡി സിനിമ എന്ന നിലയിലും ഒക്കെ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ചിത്രവും ഈ വർഷം തിയേറ്ററുകളിലേക്ക് എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്തായാലും ഈ ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.