സംഗീത ജീവിതത്തെക്കുറിച്ച് ഷിബു ചക്രവർത്തി | Shibu Chakravarthy | Music |
1156 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതന്റെ സിനിമാജീവിതത്തെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. മഹാരാജാസ് കോളേജിനെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും സുഹൃത്തായ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ചും അദ്ദേഹം ഓർമ്മകൾ പുതുക്കുകയാണ്. അഥർവ്വം എന്ന ചിത്രത്തിന് തിരക്കഥ എഴുതുന്ന സമയത്ത് എങ്ങനെയാണ് ഒഎൻവി കുറുപ്പ് ഗാനങ്ങൾക്ക് വരികൾ എഴുതാൻ ചിത്രത്തിലേക്ക് എത്തിയത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. വായിച്ചാൽ വഴക്ക് കിട്ടുന്ന സാഹചര്യമായിരുന്നു തന്റെ വീട്ടിൽ ഉണ്ടായിരുന്നത് എന്നും അമ്മ എപ്പോഴും പഠനത്തിൽ ശ്രദ്ധിക്കാനാണ് പറഞ്ഞിരുന്നത് എന്നും സിനിമ പോലും കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കട്ടിലിനടിയിൽ ഒളിച്ചിരുന്ന് പുസ്തകങ്ങൾ വായിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുകയാണ്.