Thalapathi Vijay and Harold Das LEO: 'ഹാരോൾഡ് ദാസ്' ആവേണ്ടിയിരുന്നത് വിശാൽ!
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Thalapathi Vijay and Harold Das LEO ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ ഗ്ലിമ്പ്സ് വീഡിയോകളെല്ലാം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ചിത്രത്തിലെ 'ഹാരോൾഡ് ദാസ്' എന്ന കഥാപാത്രമാകാൻ നടൻ പൃഥ്വിരാജിനെ ലോകേഷ് സമീപിച്ചിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് നടൻ അർജുൻ സർജയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന വിവരങ്ങളും വന്നു. ഏറ്റവുമൊടുവിൽ അർജുന്റെ പിറന്നാൾ ദിനത്തിൽ ഈ കഥാപത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇപ്പോൾ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് തമിഴ് നടൻ വിശാൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വിശാലിനെയാണ് 'ഹരോൾഡ് ദാസാ'കാൻ ലോകേഷ് ആദ്യം ക്ഷണിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിജയ്യുടെ കഥാപാത്രത്തിന്റെ ഇളയ സഹോദരനായിട്ടാണ് ആ സമയത്ത് 'ഹരോൾഡ് ദാസ്' എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്.