Surya Rolex Reference in Leo: റോളക്സിനെ ഓർമപ്പെടുത്തി ദളപതി ലുക്ക്
1144 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂSurya Rolex Reference in Leo ലിയോയിൽ അർജുൻ സർജയുടെ ഹരോൾഡ് ദാസിനെ ലോകേഷ് കനകരാജ് അവതരിപ്പിച്ചപ്പോൾ മുതൽ ആ കഥാപാത്രത്തിന് റോളക്സ് എന്ന കഥാപാത്രവുമായി വലിയ സാമ്യമുണ്ട് എന്ന ചർച്ചകൾ ഉയർന്നിരുന്നു. അർജുന്റെ പിറന്നാൾ ദിവസംപുറത്തുവിട്ട ഈ വീഡിയോയിൽ ഓരോ ഷോട്ടുകളും റോളക്സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പിന്നീട് പുറത്തുവന്ന പോസ്റ്ററുകളിലും റോളക്സിനെ കാണിച്ചിരുന്നത് പോലെ തന്നെയുള്ള ചുറ്റുപാടുകളും അതേ രീതിയിലുള്ള കസേരയും സിഗരറ്റ് വലിക്കുന്ന രീതിയും ഒക്കെ ഉണ്ടായിരുന്നു. ഇതോടെ ഹരോൾഡ് ദാസും റോളക്സും തമ്മിലുള്ള ബന്ധം എന്താണ് എന്നായിരുന്നു പ്രേക്ഷകർ തിരഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ ലിയോയുടെ ട്രെയിലർ പുറത്തുവന്നു കഴിഞ്ഞതോടെ പ്രേക്ഷകർ ആകെ കൺഫ്യൂഷൻ ആയിരിക്കുകയാണ്. വീണ്ടും സൂര്യയുടെ റോളക്സിന്റെ റഫറൻസ് വന്നതോടെയാണ് പ്രേക്ഷകർ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നത്.