ദുൽഖറിന്റെ സാറ ആളാകെ മാറി....
1025 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസാറാ മേരി കുരിയൻ നിനക്ക് കേരളത്തിലെ ആൺപിളേളരെ അറിയില്ല... ഈ ഡയലോഗ് കേൾക്കാത്തവരോ കാണത്തവരോ ആയ മലയാളികൾ കാണില്ല. സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായ ഡയലോഗ്. ദുൽഖർ സൽമാന്റെ സിഐഎയിലെ ഈ ഡയലോഗിനൊപ്പം ഓർക്കുന്ന മുഖം സാറാ മേരി കുരിയനായി എത്തിയ കാർത്തിക മുരളീധരൻ. 2017-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കോമ്രേഡ് ഇൻ അമേരിക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് കാർത്തിക മുരളീധരൻ അഭിനയരംഗത്തേക്ക് വന്നത് . പിന്നീട് രണ്ടാമത്തെ ചിത്രം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അങ്കിൾ ആയിരുന്നു . മുതിർന്ന ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ശ്രദ്ധിക്കപ്പെട്ട ഈ രണ്ട് മലയാള ചിത്രങ്ങൾക്ക് ശേഷം കാർത്തിക മുരളീധരന് വന്ന മാറ്റവും പിന്നീട് എന്തെ മലയാള സിനിമയിൽ കണ്ടില്ല? എന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് കാർത്തിക മുരളീധരൻ.