ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് കാർത്തി | Aishwarya Lakshmi | Karthi |
1013 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയിലേക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും എത്തിയിരുന്നു. ഇപ്പോൾ വന്തിയതേവൻ എന്ന കഥാപാത്രത്തെ പൊന്നിയിൻ സെൽവനിൽ അവതരിപ്പിച്ച് കയ്യടി നേടിയ കാർത്തി, ചിത്രത്തിലെ പൂങ്കുഴലി ആയി എത്തിയ മലയാളി താരം ഐശ്വര്യ ലക്ഷ്മിയെ പറ്റി സംസാരിക്കുകയാണ്. വളരെ സന്തോഷത്തോടെയാണ് പൂങ്കുഴലി എന്ന കഥാപാത്രമായി താൻ മാറിയത് എന്ന് മുൻപ് അഭിമുഖങ്ങളിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ഡെഡിക്കേഷനെക്കുറിച്ചാണ് കാർത്തിയും സംസാരിക്കുന്നത്. മുക്കുവ പെൺകുട്ടിയായിട്ടാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അഭിനയിച്ചത്. ചങ്ങാടത്തിൽ വച്ചുള്ള നിരവധി സീനുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ സീനുകൾ മെയ്വഴക്കത്തോടെ തന്നെ ചെയ്യുന്നതിന് വേണ്ടി ദീർഘ നാളത്തെ പ്രാക്ടീസ് ഐശ്വര്യ ലക്ഷ്മി ചെയ്യുന്നത് കണ്ടിരുന്നുവെന്നും വളരെ മെയ്വഴക്കത്തോടെ തന്നെ ചിത്രത്തിൽ ആ വേഷം ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചു എന്നും കാർത്തി പറയുന്നു. മികച്ച പ്രതികരണമാണ് ഐശ്വര്യ ലക്ഷ്മിയുടെ പെർഫോമൻസിന് ചിത്രത്തിൽ ലഭിച്ചിരുന്നത്. അതിനു പിന്നിലെ കാരണം ഐശ്വര്യ ലക്ഷ്മിയുടെ ഹാർഡ് വർക്ക് ആണ് എന്നാണ് കാർത്തി ഇപ്പോൾ വെളിപ്പെടുത്തുന്നത്. അവതാരകയായ രഞ്ജിനി ഹരിദാസന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കാർത്തി കൊച്ചിയിൽ വെച്ച് കാര്യങ്ങൾ വെളിപ്പെടുത്തിയത്.