ശ്രദ്ധേയമായി കാതൽ പോസ്റ്റർ | Kaathal | Mammootty | Jyothika |
1013 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഏറെ നാളുകളായി മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാതൽ. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു കഴിഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. നടി ജ്യോതിക ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന കാതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജ്യോതികയും മമ്മൂട്ടിയും ബിഗ് സ്ക്രീനിൽ ആദ്യമായി ഒരുമിച്ച് എത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രീതി നേടി കൊടുത്തിട്ടുള്ളത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് എന്ന സൂചനകളും മുൻപ് പുറത്തുവിട്ടിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ മാത്യു ദേവസിയെ വിജയിപ്പിക്കണം എന്ന് എഴുതിയിട്ടുള്ള ഒരു ഇലക്ഷൻ പ്രചാരണ പോസ്റ്റർ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ മുൻപ് പ്രചരിച്ചത്. ഇതോടെയാണ് രാഷ്ട്രീയക്കാരൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്ന നിഗമനം വന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ജ്യോതിയുടെയും മമ്മൂട്ടിയുടെയും പോസ്റ്റർ ഏറെ ഗൗരവത്തിൽ ഉള്ളതാണ്. ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.