Jailer Vinayakan Remuneration: പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയോ?
Jailer Vinayakan Remuneration അടുത്തിടെ റിലീസായ രണ്ട് വലിയ സിനിമകളിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട നിരവധി വ്യാജവാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ജയിലർ, ജവാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചാണ് ചർച്ചകൾ ഉയർന്നത്. അതിൽ ആദ്യത്തേത് ജയിലറിൽ വർമ്മൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച കയ്യടി നേടിയ നടൻ വിനായകന്റെ പ്രതിഫലത്തെ കുറിച്ചാണ്. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ജയിലറിൽ ലഭിച്ചത് എന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. കൃത്യമായ സോഴ്സ് ഇല്ലാത്ത വാർത്ത ആയിരുന്നെങ്കിൽകൂടി സോഷ്യൽ മീഡിയയിലും മൂവി ഗ്രൂപ്പുകളിലും ഒക്കെ ഈ പ്രതിഫലത്തുക ചർച്ചയായി.
Curated by Achu Sp|TimesXP Malayalam|16 Sept 2023