സല്ലു ഭായിയെ നേരിട്ട് ഡാഡി ഗിരിജ | Daddy Girija | Jagapathi Babu |
ജഗപതി ബാബു എന്ന പേര് കേട്ടാൽ എല്ലാവർക്കും പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. എന്നാൽ ഡാഡി ഗിരിജ എന്ന പേരു കേട്ടാൽ ആർക്കും ഈ നടനെ ഓർമ്മവരും. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഡാഡി ഗിരിജയെ അവതരിപ്പിച്ചത് ജഗപതി ബാബു ആയിരുന്നു. തെലുങ്ക് നടനായ ജഗപതി ബാബു മുൻപ് നായക വേഷങ്ങൾ ആയിരുന്നു കൂടുതൽ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇദ്ദേഹം വില്ലൻ വേഷങ്ങളിലേക്ക് കൂടുമാറുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്ക് എത്തിനിൽക്കുകയാണ് ജഗപതി ബാബു. കിസി കാ ഭായ് കിസി കി ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഡാഡി ഗിരിജ എത്തുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി അദ്ദേഹത്തെ കൂടുതൽ ചെറുപ്പക്കാരൻ ആക്കിയിരുന്നു. അതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ആണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തുന്നത്. തന്നെക്കാൾ പ്രായം കൂടിയ ഒരു വ്യക്തിയെ ഒരിക്കലും താൻ തല്ലില്ല എന്ന് സൽമാൻഖാന് തീരുമാനം ഉണ്ടെന്നും അതുകൊണ്ടുതന്നെ സ്ക്രീനിൽ അത് വരാതിരിക്കാൻ ആണ് തന്നെ കൂടുതൽ പ്രായം കുറഞ്ഞ ആൾ ആക്കി അവതരിപ്പിച്ചത് എന്നും ജഗപതി ബാബു പറയുന്നു. ഈദ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ബോക്സ് ഓഫീസിൽ നേടുന്നത് എന്നാണ് തുടക്കത്തിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഠാൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ വന്നിരിക്കുന്ന മറ്റൊരു വിജയചിത്രം ആയിരിക്കും ഇതെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്.cinemaTimesXP MalayalamUpdated: 23 Apr 2023, 11:20 am