Vishnu Agasthya RDX Latest Interview: 'ട്രോളുകളൊന്നും എന്നെ ബാധിക്കില്ല'
1215 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂVishnu Agasthya RDX Latest Interview ഓണക്കാലത്ത് തിയേറ്ററുകളിൽ മികച്ച വിജയം കൊയ്ത ആർഡിഎക്സ് എന്ന ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ പോൾസണെ അവതരിപ്പിച്ച് കയ്യടി നേടിയ നടൻ വിഷ്ണു അഗസ്ത്യയാണ് ഇന്ന് സമയം മലയാളത്തിന്റെ അതിഥിയായി എത്തിയിരിക്കുന്നത്. വിഷ്ണു അഗസ്ത്യ എന്ന പേര് മാറ്റിയതിന് പിന്നിലെ കഥയാണ് അദ്ദേഹം തുടക്കത്തിൽ പറയുന്നത്. വിഷ്ണു വിജയൻ എന്ന പേരിൽനിന്ന് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് സ്ഥലപ്പേര് കൂടി ചേർത്ത് വിഷ്ണു അഗസ്ത്യ എന്ന് മാറ്റിയത്. അത് വളരെ ഗുണം ചെയ്തുവെന്നും അദ്ദേഹം പറയുന്നു. താൻ ഒരുപാട് സുഹൃത്തുക്കളുള്ള വ്യക്തിയാണെന്നും അവരോടൊപ്പം വർക്ക് ചെയ്യുമ്പോഴാണ് ഏറ്റവും ക്രിയേറ്റീവ് ആകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അനാട്ടമി ഓഫ് എ കാമുകൻ' എന്ന ഗൗതം മേനോൻ പ്രൊഡക്ഷൻ ഷോർട്ട് ഫിലിമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗൗതം മേനോൻ വിളിച്ചു എന്ന് തന്നോട് സുഹൃത്തും സംവിധായകനുമായ തമ്പി പറഞ്ഞപ്പോൾ പ്രാങ്കായിരിക്കും എന്നാണ് താൻ കരുതിയതെന്നും വിശ്വസിക്കാൻ സമയമെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിക്ക് ഫ്ലിക്കിലെ 'ഇൻസോമ്നിയ നൈറ്റ്സ്' എന്ന സീരീസിലൂടെയും അദ്ദേഹം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.