സൗത്താഫ്രിക്കയിൽ ഷൂട്ടിംഗ് ആരംഭിച്ച് ഇന്ത്യൻ 2 | Indian 2 | Kamal Haasan |
1025 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകമൽഹാസന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. ഹെവി ആക്ഷൻ സീക്വൻസുകൾ ആണ് ചിത്രത്തിനായി ഒരുക്കാൻ പോകുന്നത്. ഇതിനായി ഇപ്പോൾ സൗത്താഫ്രിക്കയിലേക്ക് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. കമൽഹാസനും ഇപ്പോൾ ജോഹന്നാസ്ബർഗിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ഹോട്ടൽ മുറിയിൽ വച്ച് ഒരു പാത്രത്തിൽ താളം പിടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വൈറലായിരുന്നു. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ ആക്ഷൻ സീനുകൾക്ക് മുൻപ് അല്പം മ്യൂസിക് ആകാം എന്നാണ് ആരാധകർ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നിരവധി പേരാണ് ചിത്രം റീ പോസ്റ്റ് ചെയ്തത്. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ പ്രീക്വൽ ആയിട്ടാണ് ഈ സിനിമ എത്താൻ പോകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ നാളുകളായി കമൽഹാസന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നു കൂടിയാണിത്. ഈ വർഷം തമിഴ് സിനിമയിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രങ്ങളിൽ ഒന്നും ഇന്ത്യൻ 2 തന്നെയാണ്. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇന്ത്യൻ അക്കാലത്ത് സൂപ്പർ ഹിറ്റ് വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെതായി പുറത്തുവന്ന ഫസ്റ്റ്ലുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. രണ്ടാം ഭാഗവും ഒന്നാം ഭാഗം പോലെ മികച്ചു നിൽക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.