Joby John About Allu Arjun Song : ആര്യ 2 ഗാനത്തെക്കുറിച്ച് ഗായകൻ ജോബി ജോൺ
5613 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂJoby John about Allu Arjun Song അല്ലു അർജുൻ എന്ന നടന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആര്യ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആര്യ 2 പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. ക്ലൈമാക്സിനോട് ചേർന്ന് എത്തുന്ന 'കൈ നീട്ടുന്നു സാഗരം' എന്ന ഗാനമാണ് ഇക്കൂട്ടത്തിൽ ഏറെ ജനകീയമായത്. ഈ ഗാനം പാടിയ ഗായകനെ പ്രേക്ഷകരിൽ വലിയൊരു ശതമാനത്തിനും അറിയില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന ജനകീയ റിയാലിറ്റി ഷോയുടെ സീസൺ 4 ജേതാവ് ജോബി ജോണാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തെക്കുറിച്ചും അക്കാലത്തെ അല്ലു അർജുന്റെ ഫാൻസിനെക്കുറിച്ചും ഈ ഗാനം തനിക്ക് ലഭിച്ചതെങ്ങനെയാണെന്നുമൊക്കെ അദ്ദേഹം വെളിപ്പെടുത്തുകയാണ്.