ഹരികൃഷ്ണൻസിനെ കുഴപ്പിച്ച ഗുപ്തൻ പുതിയ വേഷത്തിൽ | Gupthan | Harikrishnans |
മലയാളികൾ എക്കാലത്തും നെഞ്ചേറ്റിയ ചിത്രമാണ് ഹരികൃഷ്ണൻസ്. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും തകർത്തഭിനയിച്ച ചിത്രം. ഇരുവരും മത്സരിച്ച അഭിനയിച്ച ചിത്രമായിരുന്നു ഹരികൃഷ്ണൻ. ജൂഹി ചൗള നായികയായി എത്തിയ ചിത്രത്തിൽ വളരെ കുറച്ച് സീനുകളിൽ മാത്രം എത്തുന്ന ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുഴുവൻ നീങ്ങുന്നത് എങ്കിലും കുറച്ച് സീനുകൾ മാത്രമാണ് അദ്ദേഹത്തിന്റെതായുള്ളത്. ഗുപ്തൻ എന്ന കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. തിളച്ച ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തൻ. മോഹിനിയുടെ കവിതകൾ വായിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഗുപ്തൻ. അകാലത്തിൽ മറഞ്ഞ ഗുപ്തൻ. പിന്നീട് മലയാളികൾ ആരും ഗുപ്തനെ വെള്ളിത്തിരയിൽ കണ്ടില്ല. എന്നാൽ ഇപ്പോൾ മറ്റൊരു അവതാരമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗുപ്തൻ. 25 വർഷങ്ങൾക്കിപ്പുറം വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്താണ് വീണ്ടും ഗുപ്തനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. പ്രശസ്ത ഛായഗ്രഹകനും സംവിധായകനുമായ രാജീവ് മേനോൻ ആണ് ഗുപ്തൻ എന്ന വേഷത്തിൽ എത്തിയിരുന്നത്0 .ഇപ്പോൾ വിടുതലൈയിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്. കളക്ടർ വേഷത്തിലെത്തിയ രാജീവ് മേനോൻ ഗുപ്തനിൽ നിന്നും ഏറെ വ്യത്യസ്തനാണ്. വിടുതലയുടെ രണ്ടാം ഭാഗത്തിലും രാജീവ് മേനോൻ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.cinemaTimesXP MalayalamUpdated: 3 Apr 2023, 2:04 pm