ചാർലിയെക്കുറിച്ച് ഹക്കിം ഷാജഹാൻ | Hakkim shahjahan | Charlie |
ഹക്കിം ഷാജഹാൻ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ പ്രേക്ഷകർക്ക് ഓർമവരുന്നത് പ്രണയവിലാസം എന്ന ചിത്രം ആയിരിക്കും. അനശ്വര രാജനോടൊപ്പം വിനോദ് എന്ന കഥാപാത്രത്തെ അഭിനയിച്ചുഫലിപ്പിച്ച ഹക്കീം ഷാജഹാൻ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കഴിഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പഴയ ഒരു സിനിമയെ കുറിച്ച് പറഞ്ഞത്. ദുൽഖർ സൽമാന്റെ ഡ്യൂപ്പ് ആയി താൻ അഭിനയിച്ച കാര്യത്തെ കുറിച്ചാണ് ഹക്കീം തുറന്നു പറഞ്ഞത്. ചാർലി എന്ന ചിത്രത്തിലാണ് അദ്ദേഹം ദുൽഖറിന് പകരമായി പല സീനുകളിലും അഭിനയിച്ചത്. 60 ഓളം ഷോട്ടുകളിൽ താനാണ് അഭിനയിച്ചത് എന്ന് ഹക്കീം പറയുന്നു. ദുൽഖറിന് കാലിന് സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ആണ് വെളുത്ത കുതിരയുടെ കൂടെ ഓടി മുന്നിലെത്തുന്ന സീൻ ഷൂട്ട് ചെയ്തത്. ആ സമയത്ത് മാർട്ടിൻ പ്രക്കാട്ടിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കുകയായിരുന്നു ഹക്കിം. ആ സമയത്താണ് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. ഷോൾഡറിൽ നിന്നും മറ്റുമൊക്കെ നോക്കുമ്പോൾ ദുൽഖർ സൽമാനെ പോലെ തന്നെ തോന്നണം എന്നതായിരുന്നു ആവശ്യം. പാർവതിയെ ബൈക്കിൽ ഡ്രോപ്പ് ചെയ്യുന്ന സീനും ബൈക്കിൽ പോകുന്ന വൈഡ് ഷോട്ടുകളും ഒക്കെ താനാണ് അഭിനയിച്ചത് എന്നും ഹക്കിം പറയുന്നു. നിരവധി കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അപ്പോൾ ശരിക്കും ചാർലി ഹക്കീമിന്റെ സിനിമയായിരുന്നു അല്ലേ എന്ന് പ്രേക്ഷകർ ചോദിക്കുന്നു.cinemaTimesXP MalayalamUpdated: 9 May 2023, 11:54 am