അനുഭവം വെളിപ്പെടുത്തി ഗായത്രി സുരേഷ് | Gayathri Suresh |
1031 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഗായത്രി സുരേഷ്. ഫെമിന മിസ് കേരള മത്സരത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വിവിധ ഭാഷകളിൽ സിനിമകൾ ചെയ്തു. പല അഭിമുഖങ്ങളിലും അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനെ തുടർന്ന് ഗായത്രിക്കെതിരെ ട്രോളുകളും വിവാദങ്ങളും തുടർച്ചയായി ഉണ്ടായിരുന്നു. അവയെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കുകയും വീണ്ടും അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യുന്ന താരമാണ് ഗായത്രി. ഇപ്പോൾ താൻ ജീവിതത്തിൽ നേരിട്ട ഒരു സൈക്കോ എൻകൗണ്ടറിനെ കുറിച്ച് തുറന്നു പറയുകയാണ് ഗായത്രി. ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് ഗായത്രി പറയുന്നത്. ആ സമയത്ത് ഒരു സഹപ്രവർത്തകനോട് വളരെ ഫ്രീയായി ഇടപെടുന്നത് കണ്ടപ്പോൾ അയാൾ തെറ്റിദ്ധരിച്ചു എന്നും പിന്നീട് അയാൾ തന്നെ ഫ്ലാറ്റിന് താഴെ വന്ന് നിൽക്കുകയും പോകുന്ന സ്ഥലങ്ങളിലൊക്കെ ഫോളോ ചെയ്യുകയും ചെയ്തു എന്നും ഒടുവിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എന്നും ഇപ്പോഴും മനസ്സിലായിട്ടുണ്ടോ എന്ന കാര്യം സംശയമാണ് എന്നും ഗായത്രി പറയുന്നു.