Vishnu Agasthya about Gautham Menon: 'പ്രതീക്ഷിക്കാതെ ലഭിച്ച ഗൗതം മേനോൻ പ്രൊഡക്ഷൻ അവസരം'
Vishnu Agasthya about Gautham Menon ഗൗതം മേനോൻ പ്രൊഡക്ഷനിൽ അഭിനയിക്കാൻ സാധിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആർഡിഎക്സിലെ മെയിൻ വില്ലൻകഥാപാത്രമായി എത്തിയ വിഷ്ണു അഗസ്ത്യ. 'അനാട്ടമി ഓഫ് എ കാമുകൻ' എന്ന വെബ് സീരീസിലൂടെ ഗൗതം മേനോൻ പ്രൊഡക്ഷന്റെ ഭാഗമാകാനും വിഷ്ണു അഗസ്ത്യയ്ക്ക് സാധിച്ചിരുന്നു. എങ്ങനെയാണ് ഗൗതം മേനോൻ ഈ പ്രോജക്റ്റിലേക്ക് എത്തിയത് എന്ന വിവരം അദ്ദേഹം വിശദീകരിക്കുകയാണ്. വയനാട്ടിൽ വച്ചാണ് ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നും പിന്നീട് ഒരു ദിവസം സംവിധായകനും സുഹൃത്തുമായ അമൽ തമ്പി തന്നെ ഫോണിൽ വിളിച്ച് ഗൗതം മേനോൻ കോൺടാക്ട് ചെയ്തു എന്ന വിവരം പറഞ്ഞതായും അത് താൻ ആദ്യം വിശ്വസിച്ചിരുന്നില്ല എന്നും വിഷ്ണു പറയുന്നു. പിന്നീട് അമൽ തമ്പിയുടെ പ്രതികരണത്തിലൂടെയാണ് ശരിക്കും ഗൗതം മേനോൻ വിളിച്ചു എന്ന് മനസ്സിലായതെന്നും അങ്ങനെയാണ് അദ്ദേഹത്തിന്റെ കമ്പനി പ്രൊഡക്ഷൻ ഏറ്റെടുത്തത് എന്നും വിഷ്ണു പറയുന്നു.
Curated by Achu Sp|TimesXP Malayalam|14 Sept 2023