Family Movie: ‘ഫാമിലി’ ഫെബ്രുവരി 23ന് തിയേറ്ററുകളിലേക്ക്വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ അടിസ്ഥാനമാക്കിയതാണ് ചിത്രം. കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.