നാടുകടത്തിയ അരിക്കൊമ്പൻ ബിഗ് സ്ക്രീനിലേക്ക്
1022 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആനകളെ കുറിച്ചുള്ള കഥകൾ എന്നും മലയാളി പ്രേക്ഷകർ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ നാടുകടത്തപ്പെട്ട അരിക്കൊമ്പന്റെ കഥയും വെള്ളിത്തിരയിലേക്ക് എത്താൻ പോവുകയാണ്. നടൻ, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത, നടനും കൂടിയായ സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും ഇപ്പോൾ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിക്കൊമ്പൻ എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. അരിക്കൊമ്പന്റെ കഥയിലെ കാണാപ്പുറങ്ങൾ ആയിരിക്കും ചിത്രം തേടുക എന്നാണ് സൂചന. ചിന്നക്കനാൽ നിവാസികൾക്ക് പേടിസ്വപ്നമായി മാറിയ അരിക്കൊമ്പനെ ഒരു മുഴുവൻ ദിവസത്തെ കഠിന പരിശ്രമത്തെ തുടർന്നാണ് ഫോറസ്റ്റ് ഓഫീസേഴ്സ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചത്. എന്നാൽ പിന്നീട് ഏറെ സംഭവബഹുലമായ കാര്യങ്ങളാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ഈ സിനിമയിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് സൂചന. എന്തായാലും ആനക്കഥകൾ നിരവധി വന്നിട്ടുള്ള മലയാളത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആനച്ചിത്രം വിനീത് ശ്രീനിവാസന്റെ ആന അലറലോടലറൽ ആയിരുന്നു. ഗജകേസരിയോഗം, പട്ടാഭിഷേകം, ആനച്ചന്തം, സമ്മാനം തുടങ്ങി നിരവധി ചിത്രങ്ങൾ ആനക്കഥയെ പ്രമേയമാക്കി കൊണ്ടുവന്നിട്ടുണ്ട്. ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് അരിക്കൊമ്പന്റെ കഥ കൂടി എത്താൻ പോകുന്നത്. എന്തായാലും ഈ സിനിമ അരിക്കൊമ്പന് അനുകൂലിച്ചോ പ്രതികൂലിച്ചോ എന്ന കാര്യം സംശയത്തിലാണ് ഇപ്പോഴും.