Nimmi Harshan Por Thozhil: ബജറ്റും സമയവും ഒരുപോലെ പ്രധാനമാണ്
1179 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂNimmi Harshan Por Thozhil ഏറെ പ്രശസ്തമായ 'ഡോറ' എന്ന കാർട്ടൂണിന് മലയാളത്തിൽ ശബ്ദം നൽകിയ നിമ്മി ഹർഷൻ എങ്ങനെയാണ് ഡോറയിലേക്ക് സെലക്ട് ആയതെന്നും എന്തൊക്കെയാണ് ആ സമയത്ത് ശ്രദ്ധിച്ചതെന്നും വ്യക്തമാക്കുകയാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമല്ല ഡബ്ബിങ് ഡയറക്ടർ കൂടിയാണ് നിമ്മി. അടുത്തിടെ വലിയ ഹിറ്റ് നേടിയ 'പോർ തൊഴിൽ' എന്ന തമിഴ് ചിത്രത്തിന്റെ മലയാളം ഡബ്ബ് ചെയ്തത് നിമ്മിയുടെ നേതൃത്വത്തിലാണ്. പലപ്പോഴും അന്യഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് ചെയ്യുമ്പോൾ ക്വാളിറ്റി വളരെ മോശമാകാറുണ്ട്. എന്തുകൊണ്ടാണ് പല സിനിമകൾക്കും പലർക്കും ഡബ്ബിങ് കൃത്യമായി ചെയ്യാൻ കഴിയാതെ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ഇപ്പോൾ നിമ്മി ഹർഷൻ. ബഡ്ജറ്റും സമയവും ഇതിൽ ഏറെ പ്രധാനമാണെന്ന് നിമ്മി പറയുന്നു.