Diwali Movie Release 2023: ദീപാവലി സീസണിൽ ഏറ്റുമുട്ടുന്ന ചിത്രങ്ങൾ
1182 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂDiwali Movie Release 2023 കഴിഞ്ഞ പൊങ്കലിന് കോളിവുഡിൽ ഏറ്റുമുട്ടിയത് 'ദളപതി'യും 'തല'യുമായിരുന്നു. വാരിസുമായി വിജയ്യും തുനിവുമായി അജിത്തുമെത്തിയപ്പോൾ വിജയം കൊയ്തത് വാരിസാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയെങ്കിലും സീരിയൽ പോലെയുണ്ടെന്നും പാസം മാത്രമാണ് സിനിമയിലുള്ളതെന്നുമൊക്കെ വിമർശനങ്ങളുമുയർന്നിരുന്നു. ദീപാവലി സീസണിൽ അജിത്തിന്റെ ചിത്രവും വിജയ്യുടെ ചിത്രവും തന്നെ വീണ്ടും ഏറ്റുമുട്ടുമെന്ന് സൂചനയുണ്ടായിരുന്നു. വിജയ്യുടെ 'ലിയോ'യും അജിത്തിന്റെ 'എകെ 62' എന്ന ചിത്രവുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ സംവിധായകൻ വിഘ്നേഷ് ശിവനെ അജിത്തിന്റെ ചിത്രത്തിൽ നിന്ന് മാറ്റുകയും മകിഴ് തിരുമേനി ഈ സ്ഥാനത്തേക്ക് വരികയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും ആരംഭിച്ചതായുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.