Director Siddique Godfather: ഗോഡ്ഫാദറിന് പിന്നിലെ അറിയാക്കഥകൾ
1641 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂDirector Siddique Godfather മലയാള സിനിമാലോകം എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് മലയാള സിനിമാലോകം. കലാഭവനിലും ഹരീശ്രീയിലുമൊക്കെ അംഗമായിരുന്ന സിദ്ദിഖ് അൻസാർ എന്ന സുഹൃത്ത് വഴിയാണ് സംവിധായകൻ ഫാസിലിന്റെ അടുത്തെത്തുന്നതും 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി മാറുന്നതും. മിമിക്രിവേദികളിലുണ്ടായിരുന്ന ലാലിനൊപ്പം ചേർന്നതോടെയാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് സിനിമയിൽ മാജിക് സൃഷ്ടിക്കുന്നത്. ഇരുവരും ചേർന്ന് ഒരുപിടി നല്ല ചിത്രങ്ങൾ മലയാളസിനിമയ്ക്ക് നൽകി. അതിലൊന്നായിരുന്നു 1991 നവംബർ 15ന് റിലീസായ ഗോഡ്ഫാദർ മൂവി. ഈ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സിദ്ദിഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്