Goat Life Prithviraj: ആടുജീവിതത്തിന് ഓസ്കർ? ബ്ലെസിയുടെയും പൃഥ്വിയുടെയും പ്രതികരണങ്ങൾ
1014 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആടുജീവിതം ഓസ്കർ നേടുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ബ്ലെസി. ഓസ്കർ കിട്ടുമെന്ന് പറയുന്നത് എല്ലാവരുടെയും സന്തോഷം കൊണ്ടാണെന്ന് ബ്ലെസി പറയുന്നു. ഇപ്പോഴത്തെ കാലത്ത് ഒരു ഓസ്കർ കിട്ടുക എന്ന് പറഞ്ഞാൽ വലിയൊരു പ്രോസസ് ആണെന്നും അതിന് വേണ്ടി ശ്രമിക്കാൻ പറ്റുമോയെന്ന് പോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയാണ്. ലോസ് ആഞ്ചൽസിലെ ഒരു തിയറ്ററിൽ ഷോ നടത്തുക, പതിനായിരത്തിന് അടുത്തുള്ള മെമ്പേഴ്സിനെ ഇൻഫ്ലുവൻസ് ചെയ്യുക, അവരെ സിനിമ കാണിക്കുക, അവർക്ക് വലിയ പാർട്ടികൾ നടത്തുക എന്നതൊക്കെ കോടികളുടെ ബിസിനസ് ആണെന്നും അതിനൊക്കെയുള്ളെ അവസ്ഥ ഈ കൊച്ചു സിനിമയ്ക്കും തനിക്കുമുണ്ടോയെന്ന് സംശയമാണെന്നും ബ്ലെസി കൂട്ടിച്ചേർക്കുകയാണ്.