Director Siddique Bodyguard Movie: ഹിന്ദി അറിയാതെ ചെയ്ത പടം സൂപ്പർഹിറ്റ്ഹിന്ദി അത്ര വശമില്ലാത്തൊരാൾക്ക് ഹിന്ദിയിൽ സിനിമ ചെയ്ത് വിജയിപ്പിക്കാൻ സാധിക്കുമോ ? അതും ആ സിനിമയെ 200 കോടി ക്ളബിൽ ഒക്കെ എത്തിക്കാൻ കഴിയുമോ? അതിനുളള ഉത്തരമാണ് സിദ്ദിഖ് എന്ന സംവിധായകനും ‘ബോഡി ഗാർഡ്’ എന്ന സിനിമയും . മലയാളത്തിൽ നടൻ ദിലീപിനെ വച്ച് സിദ്ദിഖ് ഒരുക്കിയ ‘ബോഡി ഗാർഡ്’ വിജയമായതോടെ മറ്റ് ഭാഷകളിൽ നിന്നും വിളിവന്നു. തമിഴിലും ഹിന്ദിയിലും ‘ബോഡി ഗാർഡ്’ റീമേക്ക് ചെയ്യപ്പെട്ടു. തമിഴിൽ കാവലൻ എന്ന പേരിലാണ് ചിത്രം എത്തിയത്. നായകനായത് വിജയിയും ഹിന്ദിയിൽ സൽമാൻ ഖാൻ. ‘ബോഡി ഗാർഡ്’ എന്ന സിനിമയുടെ കഥയുടെ ബലം കൊണ്ടാണു ഹിന്ദിയിൽ കയറിപ്പറ്റിയത്. സിനിമയുടെ ഷൂട്ടിങ് സമയത്തു ഡയലോഗ് പറഞ്ഞു കൊടുത്തത് സഹായികളായിരുന്നു. സിനിമയുടെ ഡബ്ബിങ് സമയത്തു പോയതു പോലുമില്ല. ഹിന്ദിയിൽ കേട്ടാൽ മനസിലാകും എന്നാല്ലാതെ ഡയലോഗുകളും തമാശകളും ഒരുക്ക എന്നത് പ്രയാസമായിരുന്നു.