മികച്ച പ്രതികരണം നേടി ബാന്ദ്ര ടീസർ | Bandra | Dileep |
1052 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ബാന്ദ്രയുടെ ടീസർ ആണ്. ഇന്നലെ വൈകിട്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. വളരെ പെട്ടെന്ന് തന്നെ ഈ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി. രാമലീല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നായക കഥാപാത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തമന്ന ചെയ്യുന്നത് എന്ന സൂചനകളാണ് ടീസറിൽ നിന്നും ലഭിച്ചിട്ടുള്ളത്. തമന്നയുടേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൂടുതലും മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിട്ടുള്ളത്. മാസ് ആക്ഷൻ ചിത്രമായിട്ടാണ് ബാന്ദ്ര ഒരുങ്ങിയിരിക്കുന്നത് എന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ദിലീപിന്റെയും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നിട്ടുള്ളത്. മമ്ത മോഹൻദാസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുംബൈ ബേസ് ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ടീസറിലെ മാസ് ഡയലോഗുകൾക്കെല്ലാം സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാളയാർ പരമശിവം എന്ന കഥാപാത്രത്തിന് ശേഷം ദിലീപ് അവതരിപ്പിക്കുന്ന മറ്റൊരു മാസ്സ് വേഷമായിരിക്കും ഇത്.