Actor TS Krishnan: ജോണി വാക്കറിലെ ഈ വില്ലനെ ഓർമയുണ്ടോ?
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Actor TS Krishnan കുറച്ച് സിനിമകളിൽ മാത്രമഭിനയിച്ച് അധികം തിരിച്ചറിയപ്പെടാതെ പോകുന്ന കലാകാരൻമാർ ഒരുപാടുണ്ട്. ചില ആളുകളെ ശ്രദ്ധിക്കുമെങ്കിലും അവരുടെ പേര് കേട്ടാൽ പ്രേക്ഷകർക്ക് ആളെ മനസിലാവണമെന്നുമില്ല. ഇക്കൂട്ടത്തിൽ പേര് കേട്ടാലറിയില്ലെങ്കിലും സിനിമാപ്രേമികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന നടനാണ് ടിഎസ് കൃഷ്ണൻ. ശക്തവും പരുക്കനുമായ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച ടിഎസ് കൃഷ്ണൻ സിനിമയിൽ തിളങ്ങി നിന്ന കാലമുണ്ടായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളെ നേരിട്ടുകൊണ്ടുള്ള മികച്ച വില്ലൻ വേഷങ്ങൾ ടിഎസ് കൃഷ്ണൻ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി ചിത്രം ജോണി വാക്കറിൽ പ്രധാന വില്ലനായ സ്വാമിയുടെ അനിയൻ വേഷം ടിഎസ് കൃഷ്ണൻ മികച്ചതാക്കിയിരുന്നു.