ജിയയ്ക്ക് സംഭവിച്ചതെന്ത്? ആ നടനുമായി താരം പ്രണയത്തിലായിരുന്നോ?
നീതി തേടിയുള്ള ഒരു അമ്മയുടെ പോരാട്ടത്തിന് ഉത്തരം ലഭിക്കാൻ പോവുകയാണ്. ഈ വർഷം ഏപ്രിൽ 28ന് പ്രത്യേക കോടതി പ്രസ്താവിക്കാൻ പോകുന്ന വിധിക്കായി കാത്തിരിക്കുകയാണ് അന്തരിച്ച ബോളിവുഡ് താരം ജിയ ഖാന്റെ അമ്മ. 2013 ലാണ് ജിയയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണം ആത്മഹത്യ ആണെന്നാണ് മുംബൈ പോലീസും അതുപോലെ സിബിഐയും വിധിയെഴുതിയത്. എന്നാൽ ജയയുടെ അമ്മ വിദേശത്തുനിന്നും ഫോറൻസിക് വിദഗ്ധരെ കൊണ്ടുവരികയും പരിശോധിക്കുകയും ചെയ്തതിനെ തുടർന്ന് സംഭവം ആത്മഹത്യയല്ല എന്ന് തെളിഞ്ഞിരുന്നു. നിരവധി തെളിവുകളും ഇതിനായി ഫോറൻസിക് വിദഗ്ധർ ഹാജരാക്കി. പ്രണയ നൈരാശ്യമാണ് ജിയയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. സൂരജ് പാഞ്ചോളി എന്ന നടനുമായി ജിയ പ്രണയത്തിലായിരുന്നു. ഇത് വ്യക്തമാക്കുന്ന കത്തുകൾ ലഭിച്ചിട്ടുണ്ട്. സൂരജിന്റെ നിർബന്ധപ്രകാരം ജിയ അബോർഷൻ വരെ നടത്തിയിട്ടുണ്ടെന്ന് വിവരം ഉണ്ട്. സൂരജ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നതിനും തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ സൂരജിനെതിരെയുള്ള വിധിയായിരിക്കും വരാൻ പോകുന്നത് എന്നാണ് അമ്മ പ്രതീക്ഷിക്കുന്നത്. ജിയയുടെ മരണം കൊലപാതകം ആണോ എന്ന് തെളിയട്ടെ എന്നും ഇനി സൂരജ് നിരപരാധി ആണെങ്കിൽ അതും തെളിയട്ടെ എന്നാണ് ബോളിവുഡ് സിനിമ ലോകവും പ്രതീക്ഷിക്കുന്നത്. സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ചും ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിധിയെ കുറിച്ചുള്ള ആകാംക്ഷ വർദ്ധിക്കുന്നുണ്ട്.cinemaTimesXP MalayalamUpdated: 23 Apr 2023, 11:50 am