CID മൂസ; നഷ്ടപ്പെട്ട താരങ്ങൾ | CID Moosa | Second part |
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
12 ബി സ്കൈലൈൻ എന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത് സിഐഡി മൂസ എന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ പേരിന് പിന്നിലൊരു കഥയുണ്ട്. 1997ൽ റിലീസായ കുടമാറ്റം എന്ന ചിത്രത്തിൽ സിഐഡി മൂസ എന്ന പേരിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദിലീപ്, മഞ്ജു വാര്യർ, വിജയരാഘവൻ, ബിജു മേനോൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രമാണിത്. ചിത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ബുക്ക് വില്പന നടത്തുന്ന സ്റ്റാളിൽ ചെന്ന് ദിലീപ് സംസാരിക്കുന്നത് കാണിക്കുന്നുണ്ട്. പൂന്താനത്തിന്റെ 'ഞ്ജാനപ്പാന'യുണ്ടോ എന്ന് ചോദിക്കുമ്പോൾ കടക്കാരൻ ഇല്ലെന്നുപറയുന്നുണ്ട്. പിന്നീട് ദിലീപ് ഒരു ബുക്കെടുത്തുനോക്കിയിട്ട് ഇതിന്റെ രണ്ടാം ഭാഗമുണ്ടോ എന്ന് ചോദിക്കുമ്പോൾ അതുമില്ലെന്ന് കടക്കാരൻ പറയുന്നു. വല്ല നോവലോ കഥയോ മറ്റോ ആണെങ്കിൽ തരാമെന്ന് കടക്കാരൻ പറയുന്നുണ്ട്. ശേഷം അവിടെയിരിക്കുന്ന ഒരു ബുക്കിന്റെ പേര് കൂടി വായിച്ചിട്ട് ദിലീപ് മടങ്ങുകയാണ്... സിഐഡി മൂസ എന്ന പേരാണ് ദിലീപ് അതിൽ വായിക്കുന്നത്. പിന്നീട് 7 വർഷങ്ങൾക്ക് ശേഷം ഇതേ പേരിൽ തന്നെ പുതിയ സിനിമയുമായി ദിലീപെത്തി. സൂപ്പർ ഹിറ്റടിക്കുകയും ചെയ്തു. 12 ബി സ്കൈലൈൻ എന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത് സിഐഡി മൂസ എന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ പേരിന് പിന്നിലൊരു കഥയുണ്ട്. 1997ൽ റിലീസായ കുടമാറ്റം എന്ന ചിത്രത്തിൽ സിഐഡി മൂസ എന്ന പേരിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദിലീപ്, മഞ്ജു വാര്യർ, വിജയരാഘവൻ, ബിജു മേനോൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രമാണിത്. ചിത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ബുക്ക് വില്പന നടത്തുന്ന സ്റ്റാളിൽ ചെന്ന് ദിലീപ് സംസാരിക്കുന്നത് കാണിക്കുന്നുണ്ട്. പൂന്താനത്തിന്റെ 'ഞ്ജാനപ്പാന'യുണ്ടോ എന്ന് ചോദിക്കുമ്പോൾ കടക്കാരൻ ഇല്ലെന്നുപറയുന്നുണ്ട്. പിന്നീട് ദിലീപ് ഒരു ബുക്കെടുത്തുനോക്കിയിട്ട് ഇതിന്റെ രണ്ടാം ഭാഗമുണ്ടോ എന്ന് ചോദിക്കുമ്പോൾ അതുമില്ലെന്ന് കടക്കാരൻ പറയുന്നു. വല്ല നോവലോ കഥയോ മറ്റോ ആണെങ്കിൽ തരാമെന്ന് കടക്കാരൻ പറയുന്നുണ്ട്. ശേഷം അവിടെയിരിക്കുന്ന ഒരു ബുക്കിന്റെ പേര് കൂടി വായിച്ചിട്ട് ദിലീപ് മടങ്ങുകയാണ്... സിഐഡി മൂസ എന്ന പേരാണ് ദിലീപ് അതിൽ വായിക്കുന്നത്. പിന്നീട് 7 വർഷങ്ങൾക്ക് ശേഷം ഇതേ പേരിൽ തന്നെ പുതിയ സിനിമയുമായി ദിലീപെത്തി. സൂപ്പർ ഹിറ്റടിക്കുകയും ചെയ്തു.