Aadujeevitham Review: വായിച്ചറിഞ്ഞ കഥയാണോ സിനിമ? ആട് ജീവിതം എങ്ങിനെ? പ്രേക്ഷ പ്രതികരണം
1325 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ആടുജീവിതം. സംവിധായകനായ ബ്ലസി ഇതിനുവേണ്ടി മാത്രം മാറ്റിവെച്ചത് 16 വർഷങ്ങളാണ്. പൃഥ്വിരാജ് എന്ന നടൻ ഈ സിനിമയ്ക്കുവേണ്ടി എടുത്ത സ്ട്രെസും പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടതാണ്. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും. വായിച്ച ഒരോരുത്തരുടേയും മനസിൽ ആ ചിത്രങ്ങൾ ഇഴുകി ചേർന്നിട്ടുണ്ടാകും. അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞതോടെ നല്ല അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രീ സെയിലിലും വലിയ മുന്നേറ്റം ചിത്രം നടത്തിയിട്ടുണ്ട്.