ഹിറ്റ് കോമ്പോകൾ ആവർത്തിക്കുന്നു | Biju Menon | Movies |
1049 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. കാലങ്ങളായി മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഹിറ്റ് കോമ്പോകൾ വീണ്ടും ഇപ്പോൾ വീണ്ടും ആവർത്തിക്കുകയാണ്. കുഞ്ചാക്കോ ബോബനോടൊപ്പമാണ് നിരവധി ഹിറ്റുകൾ പിറന്നിട്ടുള്ളത്. ഇരുവരും ഒന്നിച്ച് ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു ചിത്രത്തിൽ ഒന്നിക്കുകയാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും. അതുപോലെ സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ച് എത്തിയ ചിത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സുരേഷ് ഗോപി ചിത്രങ്ങളിൽ ബിജു മേനോൻ കൂടിയെത്തുന്നതോടെ പ്രേക്ഷകർക്ക് ഹരമായി മാറുന്ന കാഴ്ചയാണ് തിയേറ്ററിൽ കണ്ടിരുന്നത്. ഇപ്പോൾ വീണ്ടും സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും ബിഗ് സ്ക്രീൻ പങ്കിടുന്നു എന്ന വാർത്തകൾ വരുന്നുണ്ട്. അതുപോലെ ആസിഫ് അലി ബിജു മേനോൻ കൂട്ടുകെട്ടും പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുള്ളതാണ്. ഈ കോമ്പോയിലും പുതിയൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ തന്നെ എത്താൻ പോകുകയാണ്. ബിജു മേനോന്റെ വ്യത്യസ്ത ഭാവങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവ് കൂടിയായ ബിജു മേനോന്റെ പുതിയ അവതാരമായിരിക്കും പുതിയ ചിത്രത്തിൽ കാണുക. എന്തായാലും ഈ ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.