നായിക മുതൽ ഗായിക വരെ! മലയാളത്തിലെ ചില വനിത അതിഥി താരങ്ങൾ|Best Female Cameo Roles in Malayalam movies
അതിഥികളെപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടവരാണ്. അതിപ്പോൾ ജീവിതത്തിലായാലും സിനിമയിലായാലും അങ്ങനെ തന്നെ. ഓർക്കാപ്പുറത്ത് വന്ന് കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച് മടങ്ങി പോകുന്ന ചില അതിഥികളുണ്ടാകാറുണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ. അതുപോലെ തന്നെ സിനിമയിൽ കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ട് പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിക്കുന്ന ചില അതിഥികളുമുണ്ട്. അതിൽ പലതും സിനിമ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നവയാണ്. ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും നൊമ്പരപ്പെടുത്തിയുമൊക്കെ പ്രേക്ഷക മനസിൽ ഇടം നേടിയ അതിഥി കഥാപാത്രങ്ങൾ ഒരുപിടിയുണ്ട്. സിനിമയിലെ വളരെ ചെറിയ ഒരു സീൻ ആയിരിക്കും, പക്ഷേ ആ സീനിന് ഒരു ഇംപാക്ട് കൊണ്ടുവരാൻ ഇത്തരം അതിഥി വേഷങ്ങൾക്ക് പലപ്പോഴും കഴിയാറുണ്ട്. ചില സിനിമകളിൽ നായകനേക്കാളും നായികയേക്കാളുമൊക്കെ സ്കോർ ചെയ്യുന്നതും ജനങ്ങളുടെ മനസിൽ ഓർത്തിരിക്കുന്നതും ഇത്തരം അതിഥി വേഷങ്ങളായിരിക്കും. അങ്ങനെ ഗസ്റ്റ് റോളുകളിൽ ഹൃദ്യമായി തോന്നിയ ചില സ്ത്രീ കഥാപാത്രങ്ങളിലൂടെയൊന്ന് കടന്നു പോകാം.cinemaTimesXP MalayalamUpdated: 20 May 2023, 11:51 am